Pull Quote: If I have achieved anything in life today, it is thanks to WordPress and its community.

Finding a second chance in life through WordPress – വേർഡ്പ്രസ്സിലൂടെ ജീവിതവിജയം

ഈ ഉപന്യാസം മലയാളത്തിലും ലഭ്യമാണ്

Here is Hari reading his own story aloud.

I will never forget the day I turned 22. I was officially at the lowest point in life as I woke up that morning. While my peers were employed with multinational companies or pursuing higher education at top universities worldwide, I had just been fired from my first “job” and was broke. Things were so bad that I had even become a pariah in my own family. Setting aside all those negative thoughts, I pulled myself out of my bed and switched on my computer, which lit up with a partly-written blog post on the TinyMCE editor of WordPress 3.0.1. That sight filled me with hope. I felt a strong creative urge to continue writing and started typing away. After completing that post, I leaned on my chair, marveling at my creation. All my negative emotions had now disappeared. I realized that even if I failed in life, I would always have two things with me – my blog and the open source software that powered it (WordPress). And that was all I needed to trudge onward. 

Little did I know that this open source software (that powers 40%+ of all websites in the world today) would eventually become my raison d’être and give me a life I could never even dream of! 

Discovering WordPress 

I was born and brought up in Thiruvananthapuram, in Kerala, India as an only child to engineer parents. Since computers and programming had always fascinated me as a kid, I enrolled in an engineering course with a specialization in information technology after high school. My goal was to take up a career in technology. I even had lofty dreams of pursuing research in computer science. My batch had a four-month break before college started, and during this time, I started working with my friends’ web services startup. One evening, while working on a client’s website, I was introduced to WordPress. It was a revelation. You could create and customize websites from an admin panel without needing to hand-code in HTML! I loved it and wanted to create a WordPress website on my own. However, since I did not have the resources to purchase a domain and hosting package, I did the next best thing – I set up a blog on WordPress.com. 

As the cliche goes, that was the beginning of a beautiful friendship. :) 

Thriving with WordPress during tough times

Soon, the holidays were over, and college started. With high hopes, I stepped foot into one of Kerala’s top engineering colleges. However, within a few days, I realized that I was a misfit in this system.

The Indian educational system is designed for rote-learning by default and rejects everyone that does not comply. My ‘radical’ dreams of thinking out of the box, finding knowledge outside prescribed textbooks, exploring the practical side of concepts, and even furthering original ideas – made me an outcast. I was disappointed, disillusioned, and eventually lost interest in academics. To add insult to the injury, my friends kicked me out of the web services startup, which was my saving grace during this ordeal. During this challenging time, it was WordPress that kept me going.

Pouring my mind into my WordPress blog helped me survive the trauma of college. Fueled by curiosity, I tried to find practical applications of core computer science concepts taught in college by tinkering with WordPress code and creating mock websites.

Slowly I started earning pocket money through freelance projects and Google AdSense.

I eventually bought my own domain and moved to self-hosted WordPress. All-in-all, WordPress not only helped me survive college but taught me more than college ever could. By the end of four years, I had learned PHP, MySQL, web designing and development, open source philosophy, and even became a better writer thanks to WordPress! Even as the nightmare called college went on by the side, I collected a bunch of professional accolades. The most memorable ones include being an honorary speaker at one of India’s top engineering colleges, getting a chance to interview Richard Stallman himself, winning an international essay competition, and becoming a freelance journalist with one of India’s national newspapers. Life was challenging but promising!

Presenting at NIT Calicut - one of India’s top engineering colleges, as an invited speaker
Presenting at NIT Calicut – one of India’s top engineering colleges, as an invited speaker
Selected as a runner-up for Mindful Leadership co-organized by University of Dayton, Ohio and Loyola Institute of Business Administration
Selected as a runner-up for Mindful Leadership co-organized by University of Dayton, Ohio and Loyola Institute of Business Administration

Finding out about Automattic

My love for WordPress encouraged me to add a question about Matt Mullenweg, the co-founder of WordPress, in a trivia quiz that I hosted at an intercollegiate quiz in my third year. The question went unanswered, but while preparing for the quiz, I learned about Matt’s company – Automattic, Inc. Automattic owned WordPress.com and had 30+ employees working remotely from all corners of the world then. Since WordPress was everything to me, working for the company that runs WordPress.com felt like a dream. I believed that I had a real shot at making it to Automattic; since it was a fully distributed company, I could work remotely from India without having to worry about work permits or visas. The “Happiness Engineer” role seemed like a perfect fit for me, and I decided to apply right after graduating from college a year later. 

A glimpse from the same quiz that I hosted where I would shortly ask that question about Matt that would go unanswered!

However, life would have other plans for me.

Dreams come crashing down – but not without hope!

History teaches us that every misfit meets debilitating failure early on in life. After surviving for nearly three and a half years, my crash came in my final year. Since I lacked the minimum attendance, I did not graduate with my batchmates and was asked to repeat my last semester with my juniors. It was a major blow – not just for my ego, but also for my existence. Nevertheless, I did not lose hope. I decided to stay engaged during the six-month gap before my final semester classes restarted and signed up as a journalist with a local web portal. However, before I would complete two full months in this “job”, I got fired.

That was the last nail in my coffin. I lost every ounce of hope. I started hearing voices in my head accusing me of being a failure.

I was officially branded as a loser as everyone started ridiculing me for my plight, left, right, and center. A psychiatrist, who happens to be a family friend, diagnosed me with clinical depression and prescribed medicines with extreme side effects that made me feel worse.

Only one ‘person’ stood by me through thick and thin with unwavering faith – and that was WordPress. 

It slowly dawned upon me that even if I failed everywhere else, I knew WordPress inside out. I had the confidence to do anything and everything with it; thus giving me a real shot at a proper career. I started freelancing full-time. I was not earning a ton of money, but freelancing helped me pay my bills. I started gaining confidence as I got more and more good reviews for my work. No one knew about my “job” and I did not bother to change that perception as well. My parents would sneer at me for wasting my time spending hours in front of the computer instead of studying or applying for jobs when I was actually working and earning real money! College was soon done and dusted. I consulted a more qualified mental health professional who confirmed my original suspicion that I was misdiagnosed by the psychiatrist and took me out of medicines. I slowly started getting back on track.

Shortly after that, WordPress led me to my first ‘real’ job as a Project Manager with a multinational startup based in Kochi. My primary responsibility at this company was to oversee a network of WordPress websites, and it was a job I thoroughly enjoyed. Being honored and respected for my skills and abilities proved to be a game-changer for me. Over time, I also saw my life improve slowly and steadily. I soon found myself working as a banker in a public sector bank in India. During this time, I met the love of my life, and we got married and started living on our terms. Since I was working in the bank, I was not using WordPress for work anymore. However, my Twitter bio still had a “WordPress guru” moniker. I would keep tinkering with WordPress in my free time, as working with WordPress always brought me joy. The bank job was not making me happy, and I started thinking of the next step in my career.

Automattic beckons

It was at this stage that my mind naturally went back to Automattic. After I discovered the company in my third year, I would visit their jobs page at least a hundred times in the next six years. I came close to applying several times but always stopped in my tracks due to raging self-doubt. I was still quite the persona non grata in both my immediate and extended family and was being mocked everywhere.

The only person who believed in me was my wife – Archana.

One day, I confessed my desire to work at Automattic to her. She held my hand, looked firmly into my eyes, and spoke with conviction: “You are going to make it to Automattic; I will bet my life on it.” To this day, Archana continues to be my pillar of support and my biggest fan – the rest of what you are going to read would simply not have happened, had it not been for Archana’s iron-willed faith in me. 

I decided to take Automattic seriously and started preparing. Since I had lost touch with WordPress, I started tinkering with WordPress more and built lots of WP websites. I also used my free time to work in the WordPress.org and WordPress.com forums. Interestingly, working at the bank helped me gain support skills that I lacked previously for the role that I aimed to apply for (Happiness Engineer), so I started feeling more and more confident about applying. Even after nine years as a WordPress user, I had never really explored its community, and I had the pleasure of discovering it on social media at that point. I was fascinated by a Twitter account, curiously named “HeroPress” – which followed me back as soon as I followed it. I visited https://heropress.com that evening and went down a rabbit hole of inspirational WordPress stories. I read about several people who found success due to my favorite open source software, including many folks from my corner of the world. HeroPress was the inspiration I finally needed and was a key milestone in my WordPress journey. 

I was now all set to apply, and I couldn’t help but wonder – would I get the chance to write about my journey on this very website, someday? 

A dream come true

After three months of dedicated preparation, I finally bit the bullet and applied for the Happiness Engineer role at Automattic, in November 2015. I heard back from the Automattic hiring team within three weeks and went on to complete a series of interviews and tasks, which was followed by a paid trial. In February 2016, three months after I got my first email from the Automattic hiring team, Matt Mullenweg (yes, the same person who I created a quiz question on, seven years back) gave me an offer to work at Automattic as a full-time Happiness Engineer after a two-hour text-chat interview over Slack.

I had just watched The Pursuit of Happyness (again) a few days back and the final scene from the movie came to my mind, that very moment Matt gave me the offer…

Video screenshots.  Screen one, older white man asks "Was it as easy as it looks?" Screen two Will Smith says "No, sir. No, sir it wasn't".

The next few moments were a blur. I was on top of the world! I clearly remember hugging my wife tight – we both could not control our tears and wept with joy for several minutes. 

There were situations in the past when I was so frustrated that I thought of calling it quits, unable to bear the pain and suffering.

Not too long ago, I used to be derided by my peers and my own family for my academics and my failures on a daily basis. Some people did not even bother to mince words – I was branded as a “good-for-nothing idiot who brings nothing but shame to our family”. My own parents had even asked me several times to “drop out of college and consider blue-collar jobs and unskilled labor because that is the only thing you are worthy of!”

Here I was, the black sheep of my family, beaming with a signed offer letter for my dream job at my dream company! All thanks to an open source software built by contributors all over the world that stood by me through thick and thin.

The story continues

The rest of my life, the past six years, feels like a dream even today. I still pinch myself sometimes to see if this is indeed real. Today, I have evolved into a better human being, a capable professional, and a leader. The very first week of joining Automattic in April 2016, I flew to Austin, TX to attend a team meetup with my colleagues – there was a time in my life when I could barely imagine boarding a domestic flight, let alone flying to the United States! I have lost count of the number of times I have traveled around the world in the past six years – I have friends in every nook and corner of the world and have had the privilege of having some of the best experiences in life, thanks to my travels. 

Hari and his team standing in a street.
Stopping traffic at South Congress near Austin Downtown with my teammates at Automattic! 
Hari and his team in Lisbon.
A picture with my teammates at Automattic in Lisbon Portugal, at a team meetup
Hari and his team posing with silly hats and signs.
At a photobooth with my teammates at the Automattic Grand Meetup in Whistler, Canada in 2017
Hari and team gathered around a four foot tall clear ball.  A woman is sitting on top of it.
After a fun game of Bubble Football with my team in Barcelona, Spain

My love for WordPress got me involved with the global WordPress community. I started by organizing local meetups in the city of Kochi (where we moved after I joined Automattic) and went on to organize three WordCamps and scores of meetup events. I also started translating WordPress to Malayalam (my native language) in my free time. I also got involved in the WordPress Community in India and made many great friends – Aditya, Ajay, Ajith, Alex, AravindBigul, Hardeep, Hitha, Jagadeep, Jose, Nebu, Nithin, Rohit, Sheeba, Yogesh… the list is too long for this essay, believe me! A few of these folks are also part of my inner circle; my own coterie of best buddies! 

Hari Speaking at a WordPress Meetup in Kochi, in 2017
Speaking at a WordPress Meetup in Kochi, in 2017
Hari Presenting at a WordPress Meetup in Udaipur Rajasthan, in 2017
Presenting at a WordPress Meetup in Udaipur Rajasthan, in 2017
Hari Delivering the keynote address at the inaugural WordCamp Kochi 2017
Delivering the keynote address at the inaugural WordCamp Kochi 2017
Hari With the WordCamp Kochi 2018 organizing team! 
With the WordCamp Kochi 2018 organizing team! 
Hari With some of my WordPress friends at WordCamp Pune 2017
With some of my WordPress friends at WordCamp Pune 2017

My contributions to the community in my free time led me to an internal career opportunity in Automattic. In April 2020, I went through an internal hiring process and switched roles to become a Community Wrangler, working full-time on the Make/WordPress Community Team, as one of Automattic’s Five for the Future contributors. Over the past two years, I realized that working with the community is my true calling. Supporting our events program, even while navigating the challenges of the COVID-19 pandemic made me realize how much our community loves WordPress. It has equally been a privilege and a humbling experience. 

From January through March 2022, I was selected to lead my team in Automattic, where I helped onboard four new team members that we hired. Leading our team for three months continues to be the best professional experience I have had so far. Earlier in 2022, I was selected as the Team Representative for the Make/WordPress Community team, and we just supported a vibrant team of local and global community organizers to host one of the biggest WordPress events in the world – WordCamp Europe 2022. As I am writing this essay, I am enjoying my sabbatical at Automattic (all Automatticians that have completed five years working for Automattic are eligible for a paid, three-month sabbatical). 

Hari With his current team at Barcelona, Spain, in April 2022
With my current team at Barcelona, Spain, in April 2022
Introducing the Community Team on stage at WordCamp Europe 2022

It has been 16 years since I first started using WordPress. In other words, WordPress has been a part of my life for nearly half of it. My mind still goes back to that morning on my 22nd birthday. Even though I had lost all hope, I clung to WordPress with both my arms. I had never even imagined that it would give me a life that I could barely dream of. But even in my darkest days, this open source software and its community gave me hope and pushed me forward. 

If I have achieved anything in life today, it is thanks to WordPress and its community. 

And I will forever be grateful.

വേർഡ്പ്രസ്സിലൂടെ ജീവിതവിജയം

ഹരി തന്റെ കഥ ഉറക്കെ വായിക്കുന്നത് നിങ്ങൾക്ക് കേൾക്കാം. 

എനിക്ക് 22 വയസ്സ് തികഞ്ഞ ആ ദിവസം ഒരിക്കലും മറക്കാനാകില്ല. കാരണം, ജീവിതത്തിലെ ഏറ്റവും മോശം ഘട്ടത്തിൽ ആയിരുന്നു അന്ന് ഞാൻ. രാവിലെ ഉറക്കമുണർന്നപ്പോൾ മനസ്സാകെ കലുഷിതമായിരുന്നു. കൂടെ പഠിച്ചവരൊക്കെ വലിയ മൾട്ടിനാഷണൽ കമ്പനികളിൽ ജോലിക്കോ ഉപരിപഠനത്തിനായി വിദേശ സർവ്വകലാശാലകളിലേക്കോ പോയി തുടങ്ങിയപ്പോൾ ഞാനാകട്ടെ ആദ്യ ജോലിയിൽ നിന്നും പിരിച്ചു വിടപ്പെട്ട്, കൈയിൽ പത്ത് പൈസ ഇല്ലാത്ത ദുരവസ്ഥയിലായിരുന്നു. ചുരുക്കി പറഞ്ഞാൽ, വീട്ടുകാർക്കും നാട്ടുകാർക്കും വേണ്ടാത്ത, വെറുക്കപ്പെട്ട ഒരു ജന്മം! വിഷമങ്ങളൊക്കെ ഉള്ളിലൊതുക്കി വച്ച്, ഒരു വിധം ഞാൻ നേരെ കംപ്യൂട്ടറിന്റെ മുന്നിൽ നിലയുറപ്പിച്ചു. സ്‌ക്രീനിൽ അതാ WordPress 3.0.1 ഇന്റെ TinyMCE എഡിറ്ററും, അതിൽ ആംഗലേയത്തിൽ പാതിയെഴുതിയ ഒരു ബ്ലോഗ് പോസ്റ്റും, പതിയെ തെളിഞ്ഞു വന്നു. ആ കാഴ്ച കണ്ടപ്പോൾ മനസ്സിൽ പ്രതീക്ഷയുടെ ഒരു കണിക വന്നത് പോലെ. എവിടുന്നോ ഏതോ ശക്തി ഞരമ്പുകളിൽ ഞാൻ പോലുമറിയാതെ വന്നു കയറിയ പ്രതീതി. ആ ശക്തി മുറുകെപിടിച്ച്‌ ഞാൻ വേഗത്തിൽ ടൈപ്പ് ചെയ്തു തുടങ്ങി. താമസിയാതെ ആ പോസ്റ്റ് ഞാൻ എഴുതി പൂർത്തിയാക്കി. കസേരയിൽ ചാഞ്ഞിരുന്ന്, എന്റെ സ്വന്തം കലാസൃഷ്ടി ആസ്വദിച്ച്, അൽപ്പനേരം ഞാൻ അവിടെ അങ്ങ് ഇരുന്നു പോയി. മനസ്സിലെ വിഷമങ്ങളൊക്കെ എങ്ങോ മാഞ്ഞ് പോയത് പോലെ…

ആ പ്രഭാതത്തിൽ എനിക്കൊരു വെളിപാടുണ്ടായി. ജീവിതത്തിൽ എവിടെ ഞാൻ പരാജയപ്പെട്ടാലും എന്റെ കൂടെ രണ്ടു കാര്യങ്ങൾ എപ്പോഴും ഉണ്ടാകും: എന്റെ ബ്ലോഗും, അതിന്റെ പിന്നിലെ സ്വതന്ത്ര സോഫ്റ്റ്‌വെയറായ വേർഡ്പ്രെസും. വർഷങ്ങൾക്കിപ്പുറം, ഇന്ന് ഇന്റർനെറ്റിലെ 40 ശതമാനം വെബസൈറ്റുകൾ പ്രവർത്തിപ്പിക്കുന്ന ഇതേ സോഫ്റ്റ്‌വെയർ എന്റെ ജീവിതം മാറ്റി മറിക്കുമെന്ന് അന്ന് ഞാൻ സ്വപ്നത്തിൽ പോലും ചിന്തിരിച്ചുന്നില്ല.

ഹൗഡി, വേർഡ്പ്രസ്സ്!

കേരളതലസ്ഥാനമായ തിരുവനന്തപുരത്ത്, സർക്കാർ സർവീസിൽ ഉയർന്ന തസ്തികകളിൽ ജോലി ചെയ്യുന്ന രണ്ടു എൻജിനിയർമാരുടെ ഒറ്റ മകനായി ആണ് നമ്മുടെ ജനനം. ഓർമ വച്ച നാൾ മുതൽ തന്നെ കംപ്യൂട്ടറുകളിലും പ്രോഗ്രാമിങ്ങിലും ആയിരുന്നു കമ്പം. അതിനാൽ സ്‌കൂൾ ജീവിതം പൂർത്തിയാക്കിയ ശേഷം, തിരുവനന്തപുരത്തെ മികച്ച ഒരു എൻജിനിയറിങ് കോളേജിൽ ഇൻഫർമേഷൻ ടെക്നോളജി എഞ്ചിനിയിറങ്ങിനു ഞാൻ ചേർന്നു. അന്നേ ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും പഞ്ഞമൊന്നുമില്ലായിരുന്നു – ട്ടെക്ക് മേഖലയിൽ ജോലി ചെയ്യണമെന്നും കംപ്യൂട്ടർ സയൻസിൽ ഗവേഷണം ചെയ്യണമെന്നുമൊക്കെ ആയിരുന്നു മോഹം. കോളേജ് തുടങ്ങുന്നതിനു മുന്നേയുള്ള നാല് മാസത്തെ അവധിക്കാലത്ത് സമയം കൊല്ലാനായി കൂട്ടുകാർ നടത്തിയിരുന്നു ഒരു വെബ് സ്റ്റാർട്ടപ്പിൽ ഞാനും ചേർന്നു. ഒരു ദിവസം, ഒരു ക്ലയന്റിന്റെ വെബ്‌സൈറ്റ് നിർമ്മിക്കുമ്പോഴാണ് ഞാൻ വേർഡ്പ്രസ്സിനെ പരിചയപ്പെടുന്നത്. HTML ഉം CSS ഉം മാത്രം ഉപയോഗിച്ച് വെബ്‌സൈറ്റ് നിർമിക്കാൻ അറിയുമായിരുന്ന എനിക്ക് അത് ഒരു അദ്‌ഭുതമായിരുന്നു. “ഇപ്പോൾ കോഡ് എഴുതാതെ തന്നെ ഒരു മികച്ച ഡാഷ്‌ബോർഡ് ഉപയോഗിച്ച് മാത്രം നമുക്ക് ഒരു സൈറ്റ് ഉണ്ടാക്കാം! കൊള്ളാല്ലോ വീഡിയോൺ!” അന്ന് തന്നെ സ്വന്തമായി വേർഡ്പ്രസ്സ് ഉപയോഗിച്ച് സൈറ്റ് നിർമിക്കിക്കാനായുള്ള പണി ഞാൻ തുടങ്ങി. എന്നാൽ ഡൊമെയ്‌നും ഹോസ്റ്റിംഗും വാങ്ങാൻ നമ്മുടെ കയ്യിൽ എവിടെ കാശ്? അതിനാൽ wordpress.com ഇൽ ഒരു ബ്ലോഗ് തുടങ്ങി തത്കാലം തൃപ്തിപ്പെട്ടു. 

വർഷങ്ങൾ നീണ്ടു നിൽക്കുന്ന ഒരു സൗഹൃദത്തിന്റെ തുടക്കമായിരുന്നു അത്. :) 

പ്രതിസന്ധികളിൽ വേർഡ്പ്രസ്സ് സഹായത്തിനെത്തുന്നു

അങ്ങനെ ഒടുവിൽ അവധി കഴിഞ്ഞു കോളേജ് തുടങ്ങി. എന്നാൽ വലിയ പ്രതീക്ഷയോടെ കോളേജിലേക്ക് കാലെടുത്തു വച്ച എന്നെ കാത്തിരുന്നത് തീർത്താൽ തീരാത്ത പ്രതിസന്ധികളാണ്. 

ഇന്നത്തെ ഭാരതീയ ഉപരിപഠന സമ്പ്രദായത്തിൽ പരീക്ഷകൾ മാത്രം മുന്നിൽ കണ്ട് കാണാതെ പഠിക്കുന്ന വ്യക്തികൾക്ക് മികച്ച വിജയം നേടാനാകും. എന്നാൽ പുസ്തകത്തിനപ്പുറത്തെ അറിവുകൾ കാംക്ഷിക്കുന്ന, പഠനവിഷങ്ങളുടെ പ്രായോഗിക തലങ്ങൾ തിരയുന്ന, തീർത്താൽ തീരാത്ത സംശയങ്ങളുള്ള, പുത്തൻ ആശയങ്ങൾ നിരന്തരം മെനെഞ്ഞെടുക്കുന്ന, എന്നെ പോലൊരു വ്യക്തിക്ക് പറ്റിയ ഒരു വ്യവസ്ഥിതി ആയിരുന്നില്ല അത്. കുറച്ചധികം തിക്താനുഭവങ്ങൾ വേണ്ടി വന്നു, എനിക്ക് ആ സത്യം മനസ്സിലാകാൻ. ഏറെ നാളത്തെ വിഷമങ്ങൾക്കും, സങ്കടങ്ങൾക്കുമൊടുവിൽ പഠനത്തോടുള്ള എന്റെ താത്പര്യം പാടെ നശിച്ചു എന്ന് തന്നെ പറയാം. കൂനുംമേൽ കുരു എന്നെ പോലെ എന്റെ സുഹൃത്തുക്കൾ അവരുടെ സ്റ്റാർട്ടപ്പിൽ നിന്നും എന്നെ പിരിച്ചു വിട്ടു. ഈ ക്ലേശകരമായ സമയം മുഴുവൻ വേർഡ്പ്രസ്സ് ആയിരുന്നു എനിക്ക് ആകെ ഉണ്ടായിരുന്ന തുണ. 

കോളേജിലെ വിഷമങ്ങൾ ഞാൻ മറന്നത് മനസ്സിലെ വേദനകൾ ബ്ലോഗിൽ സ്ഥിരമായി കുറിച്ചിട്ടുകൊണ്ടാണ്. പഠനത്തിൽ താത്പര്യം നശിച്ചിട്ടും, എന്നിലെ കെട്ടടങ്ങാത്ത ജിജ്ഞാസ, വേർഡ്പ്രെസ്സിൽ കോഡ് ചെയ്തും വെബ്‌സൈറ്റുകൾ നിർമിച്ചും പാഠ്യവിഷയങ്ങളുടെ പ്രായോഗിക തലങ്ങൾ കണ്ടെത്താൻ സഹായിച്ചു.


ചെറിയ വെബ് കരാർ ജോലികളുലൂടെയും, ഗൂഗിളിന്റെ ആഡ്‌സെൻസ് (Google AdSense) പ്രോഗ്രാം വഴി വന്ന ബ്ലോഗിലെ പരസ്യങ്ങളിലൂടെയും, ചെറിയ ഒരു വരുമാനം ഞാൻ നേടിത്തുടങ്ങി.

വൈകാതെ സ്വന്തം ഡൊമെയ്‌നും ഹോസ്റ്റിംഗും വാങ്ങിച്ച ശേഷം self-hosted വേർഡ്പ്രെസ്സിലേക്ക് ഞാൻ എന്റെ ബ്ലോഗ് മാറ്റി. ചുരുക്കി പറഞ്ഞാൽ കോളേജിൽ നിന്നും പഠിച്ചതിനേക്കാൾ വിഷയങ്ങൾ വേർഡ്പ്രസ്സ് എന്നെ പഠിപ്പിച്ചു. നാല് വർഷം കൊണ്ട് PHP, MySQL, വെബ് ഡെവെലപ്‌മെന്റ്, ഓപ്പൺ സോഴ്സ് തത്ത്വങ്ങൾ, മുതൽ പ്രഫഷണൽ എഴുത്ത് (ആംഗലേയത്തിൽ) വരെ വേർഡ്പ്രസ്സ് കാരണം ഞാൻ പഠിച്ചു. അതെ സമയം പല സമ്മാനങ്ങളും അംഗീകാരങ്ങളും എന്നെത്തേടി വന്നു തുടങ്ങി. ഇന്ത്യയിലെതന്നെ മികച്ച എഞ്ചിനിയറിങ്ങ് കോളേജുകളിൽ ഒന്നിൽ ക്ഷണിക്കപ്പെട്ട പ്രാസംഗികനാകാനും, സ്വതന്ത്ര സോഫ്റ്റ്വെയർ ഉപജ്ഞാതാക്കളിൽ പ്രമുഖനായ റിച്ചാർഡ് സ്റ്റാൾമാനെ നേരിട്ട് അഭിമുഖം ചെയ്യാനും, പ്രസിദ്ധമായ ഒരു ലോകോത്തര ഉപന്യാസ മത്സരത്തിൽ വിജയിക്കാനും, ഇന്ത്യയുടെ ഏറ്റവും മികച്ച ആംഗലേയ പത്രങ്ങളിൽ ഒന്നായ ‘ദി ഹിന്ദു’ ഇൽ ലേഖകനാകാനും എനിക്ക് സാധിച്ചു. അങ്ങനെ കഠിനമായ പ്രശ്നങ്ങളിലും വേദനകളിലും സന്തോഷം കണ്ടെത്തി വേർഡ്പ്രെസ്സ് കനിഞ്ഞനുഗ്രഹിച്ചു തന്ന ശക്തിയോടെ ഞാൻ മുന്നോട്ട് നടന്നു.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കോഴിക്കോട് വച്ച് ബ്ലോഗ്ഗിങ്ങിനെ കുറിച്ച് ഞാൻ ഒരു പ്രസന്റേഷൻ നടത്തിയപ്പോൾ 
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കോഴിക്കോട് വച്ച് ബ്ലോഗ്ഗിങ്ങിനെ കുറിച്ച് ഞാൻ ഒരു പ്രസന്റേഷൻ നടത്തിയപ്പോൾ 
University of Dayton, Ohio ഉം  Loyola Institute of Business Administration ഉം ഒരുമിച്ചു നടത്തിയ Mindful Leadership എന്ന ഉപന്യാസ മത്സരത്തിൽ മൂന്നാം സ്ഥാനം ലഭിച്ചപ്പോൾ
University of Dayton, Ohio ഉം  Loyola Institute of Business Administration ഉം ഒരുമിച്ചു നടത്തിയ Mindful Leadership എന്ന ഉപന്യാസ മത്സരത്തിൽ മൂന്നാം സ്ഥാനം ലഭിച്ചപ്പോൾ

ഓട്ടോമാറ്റിക്ക് കണ്ടെത്തുന്നു 

വേർഡ്പ്രസ്സിനോടുള്ള കടുത്ത പ്രണയം മൂലമാകണം, ഞാൻ നടത്തിയ ഒരു അന്തർസർവ്വകലാശാല പ്രശ്നോത്തരിയിൽ വേർഡ്പ്രസ്സ് സഹസ്ഥാപകനായ മാറ്റ് മള്ളൻവെഗ്ഗിനെ കുറിച്ചുള്ള ഒരു ചോദ്യം ഞാൻ ചോദിക്കുകയുണ്ടായി. ചോദ്യത്തിന് ആരും ഉത്തരം നൽകിയില്ല, പക്ഷെ പരിപാടിക്കായി തയ്യാറെടുക്കവേ മാറ്റിന് ഓട്ടോമാറ്റിക്ക് ഇൻകോർപറേറ്റഡ് എന്ന പേരിൽ ഒരു കമ്പനി ഉണ്ട് എന്ന് ഞാൻ മനസ്സിലാക്കി. ആ സമയത്ത് ഓട്ടോമാറ്റിക്കിന് ലോകമൊട്ടുക്കെ മുപ്പതിലധികം ജീവനക്കാർ ഉണ്ടായിരുന്നുവെന്നും, ഓട്ടോമാറ്റിക്കിന്റെ ഉത്പന്നം ആണ് WordPress.com എന്നും ഞാൻ അറിഞ്ഞു. വേർഡ്പ്രസ്സ് എനിക്ക് എല്ലാമെല്ലാമായതിനാൽ ഓട്ടോമാറ്റിക്കിൽ ജോലി നേടുക എന്നത് അങ്ങനെ എന്റെ സ്വപനമായി. മാത്രമല്ല ഓട്ടോമാറ്റിക്ക് ഒരു ഡിസ്‌ട്രിബ്യുറ്റഡ് കമ്പനി ആയതിനാൽ അമേരിക്കൻ വിസയൊന്നും കൂടാതെ ഇന്ത്യയിൽ നിന്ന് തന്നെ, വീട്ടിലിരുന്ന് കൊണ്ട് നല്ല വരുമാനത്തോടെ ജോലി ചെയ്യാമെന്നത് എന്നിൽ പ്രതീക്ഷ ഉണർത്തി. “ഹാപ്പിനെസ്സ് എൻജിനിയർ” എന്ന വേർഡ്പ്രസ്സ് കസ്റ്റമർ സപ്പോർട്ട് തസ്തിക എന്റെ അന്നത്തെ കഴിവുകളും താത്പര്യങ്ങളുമായി യോജിച്ചിരുന്നതിനാൽ, കോളേജ് പഠനം പൂർത്തിയാക്കിയതിനു ശേഷം ആ തസ്തികയിലേക്ക് അപേക്ഷിക്കാം എന്ന് ഞാൻ ആകാശക്കോട്ട കെട്ടി. 

മാറ്റിനെക്കുറിച്ചു ഞാൻ ചോദ്യം ചോദിച്ച അതെ പ്രശ്നോത്തരിയുടെ ഒരു ചിത്രം.
മാറ്റിനെക്കുറിച്ചു ഞാൻ ചോദ്യം ചോദിച്ച അതെ പ്രശ്നോത്തരിയുടെ ഒരു ചിത്രം.

എന്നാൽ അധികം താമസിയാതെ എന്റെ ജീവിതം കീഴ്മേൽ മറിയും എന്ന് എനിക്കന്നറിയില്ലായിരുന്നു. 

സ്വപ്നങ്ങൾക്ക് അകാല ചരമം

നാല് വർഷത്തെ കോളേജ് ജീവിതത്തെ കഷ്ടപ്പെടിനു ശേഷം ശോഭനമായ ഒരു കരിയർ പ്രതീക്ഷിച്ചിരുന്ന എന്നെ കാത്തിരുന്നത് ഇടി വെട്ടിയവനെ പാമ്പു കടിച്ച അവസ്ഥയാണ്. കൂടെ പഠിച്ചവരൊക്കെ ജോലിക്കും ഉപരിപഠനത്തിനുമായി റ്റാ റ്റാ പറഞ്ഞിറങ്ങുമ്പോൾ എനിക്ക് എൻജിനിയറിങ് ബിരുദം പോലും ലഭിച്ചില്ല – എട്ടാം സെമെസ്റ്ററിൽ ഹാജർ നില കുറവായിരുന്നതിൽ ജൂനിയർ വിദ്യാർത്ഥികളോടൊപ്പം ആ സെമസ്റ്റർ റിപ്പീറ്റ് ചെയ്യാൻ പറഞ്ഞു കോളേജ് അധികൃതർ കൈയൊഴിഞ്ഞു. അതോടെ ഭാവിയെക്കുറിച്ചുള്ള എന്റെ സ്വപ്നങ്ങളെല്ലാം തകർന്നടിഞ്ഞു. പ്രതീക്ഷ കൈവിടാതെ, ഞാൻ എട്ടാം സെമസ്റ്റർ ക്‌ളാസുകൾ തുടങ്ങും മുന്നേ ഉള്ള ആറു മാസം സമയം ഏതെങ്കിലും താത്കാലിക ജോലിയിൽ ചേർന്ന് പ്രവർത്തിപരിചയം പുതുക്കാം എന്ന് തീരുമാനിച്ചു. അങ്ങനെ, തിരുവനന്തപുരം ആസ്ഥാനമായ ഒരു വെബ് പോർട്ടലിൽ പത്രപ്രവർത്തകനായി തുച്ഛശമ്പളത്തോടെയുള്ള ജോലിയിൽ പ്രവേശിച്ചു. അവിടെയും ഈ പാവത്തിന് തോൽവികൾ മാത്രം ബാക്കി. അവിടെ രണ്ടു മാസം തികയ്ക്കുന്നതിന് തികയ്ക്കുന്നതിന് മുന്നേ അവർ എന്നെ മറുപുറം നോക്കാതെ പിരിച്ചു വിട്ടു. കിട്ടിയതോ, കരാർ പ്രകാരമുള്ള (തുച്ഛ) ശമ്പളത്തിന്റെ നേർപ്പകുതിയും; എന്റെ ജോലിയുടെ നിലവാരം വളരെ മോശമായിരുന്നു പോലും!

അങ്ങനെ അവസാനത്തെ അത്താണിയും കൈവിട്ട എന്റെ അവസ്ഥ പരിതാപകരമായി.

ഞാൻ ഒന്നിനും കൊള്ളാത്തവൻ ആണെന്നുള്ള തോന്നൽ  പണ്ടേ എനിക്കുണ്ടായിരുന്നു – ഈ സംഭവങ്ങളോട് കൂടി  ഞാൻ അത് ഉറപ്പിച്ചു. നാട്ടുകാരുടെയും വീട്ടുകാരുടെയും കുത്തുവാക്കുകളും പരിഹാസവും സഹിക്കാവുന്നതിനുമപ്പുറത്തായിരുന്നു. ഇതൊന്നും പോരാഞ്ഞിട്ട് എനിക്കെന്തോ കാര്യമായ കുഴപ്പമുണ്ടെന്ന ധാരണയോടെ, എന്റെ പ്രതിഷേധം വകവയ്ക്കാതെ, വീട്ടുകാർ നിർബന്ധപൂർവം എന്നെ ഒരു പ്രശസ്ത സൈക്യാട്രിസ്റ്റ്നെ കാണിച്ചു. ആദേശം എനിക്ക് കൊടിയ മാനസിക വിഭ്രാന്തിയാണെന്ന് വിധിയെഴുതിയെന്ന് മാത്രമല്ല ഹെവി ഡോസ്  മരുന്നുകളും കല്പിച്ചു നൽകി. (പിടിച്ചു ചങ്ങലയ്ക്കിടാഞ്ഞത് എന്റെ ഭാഗ്യം!) മേൽപ്പറഞ്ഞ മരുന്നിന്റെ പാർശ്വഫലങ്ങൾ കാരണം ബാക്കിയുണ്ടായിരുന്ന മനസ്സമാധാനവും പോയി. പച്ച മലയാളത്തിൽ പറഞ്ഞാൽ എന്റെ ജീവിതം അതോടെ മൊത്തമായും ചില്ലറയായും നായ നക്കി.

ഇത്രയൊക്കെ അനുഭവിച്ചിട്ടും, എന്റെ കൂടെ ഒരാൾ അപ്പോഴും കൂട്ടിനുണ്ടായിരുന്നു – നമ്മുടെ പഴയ സുഹൃത്തായ വേർഡ്പ്രസ്സ്! 

തീയിൽ കുരുത്താൽ വെയിലത്തു വാടില്ല എന്നാണല്ലോ പഴമൊഴി. അങ്ങനെ തീയിൽ കത്തി നശിച്ചു വെയിലത്തു ഒരു കരികട്ട പോലെ കിടന്നുരുകുമ്പോളാണ് എനിക്ക് ഒരു സത്യം മനസ്സിലായത്. ജീവിതത്തിൽ എന്തൊക്കെ നഷ്ടപ്പെട്ടാലും എനിക്കുള്ള വേർഡ്പ്രസ്സ് പരിജ്ഞാനം ഒരിക്കലും നഷ്ടപ്പെടില്ല. വേർഡ്പ്രെസ്സിൽ ഞാനൊരു പുലി തന്നെ ആയിരുന്നു എന്ന് മാത്രമല്ല വേർഡ്പ്രെസ്സിൽ എന്ത് വേണമെങ്കിലും ചെയ്യാം എന്ന ആത്മവിശ്വാസവും എനിക്കുണ്ടായിരുന്നു. അങ്ങനെ പൂജ്യത്തിൽ നിന്നും ഞാൻ പതുക്കെ കര കയറി തുടങ്ങി. ഇടയ്ക്കൊക്കെ ചെയ്തിരുന്ന കരാറടിസ്ഥാനത്തിലുള്ള ജോലികൾ (freelancing) സ്ഥിരമായി ചെയ്തായിരുന്നു എന്റെ തുടക്കം. വരുമാനമൊക്കെ കണക്കായിരുന്നു, പക്ഷെ എന്റെ ആവശ്യങ്ങൾക്കുള്ള പണം കിട്ടുന്നുണ്ടായിരുന്നു. ഓരോ ജോലി തീർത്തു കൊടുക്കുമ്പോഴും ക്ലയന്റ്സിന്റെ നല്ല വാക്കുകൾ കേൾക്കുമ്പോഴും ആത്മവിശ്വാസം വർധിക്കുന്നത് ഞാനറിഞ്ഞു. വീട്ടുകാർക്ക് അപ്പോഴും എന്നോട് നല്ല പുച്ഛമായിരുന്നു – ഞാൻ ജോലി ചെയ്യുമ്പോൾ പോയി പഠിക്കാനോ ജോലിക്ക് അപേക്ഷിക്കാനോ ഒക്കെ പറഞ്ഞു അവർ എന്നെ വഴക്കു പറയുമായിരുന്നു. ഞാൻ അതൊന്നും കാര്യമാക്കാതെ ജോലിയിൽ മുഴുകി. വൈകാതെ കോളേജ് എന്ന പെരുമൺ ദുരന്തം അവസാനിച്ചു. ഇതിനിടെ, വീട്ടുകാരറിയാതെ,  അറിയപ്പെടുന്ന മറ്റൊരു സൈക്കോളജിസ്റ്റിനെ ഞാൻ കണ്ടു. വിദഗ്‌ധ പരിശോധനയ്ക്ക് ശേഷം എനിക്ക് മാനസിക ബുദ്ധിമുട്ട് ഒന്നും തന്നെ ഇല്ല എന്ന് അദ്ദേഹം വിധിയെഴുതുകയും, മരുന്നുകൾ നിർത്തുകയും ചെയ്തു. പതുക്കെ ഞാൻ ജീവിതത്തിലേക്ക് വീണ്ടും പിച്ച വച്ച് തുടങ്ങി. 

പിന്നീടങ്ങോട്ട് എന്റെ വളർച്ചയുടെ കാലമായിരുന്നു – ചെറിയ ചെറിയ കാൽവയ്പുകളും കുഞ്ഞു കുഞ്ഞു സന്തോഷങ്ങളും. വേർഡ്പ്രസ്സ് എനിക്ക് ഒടുവിൽ ‘നല്ല’ ഒരു ജോലി നേടി തന്നു. കൊച്ചി ആസ്ഥാനമായ ഒരു ടെക്‌നോളജി സ്റ്റാർട്ടപ്പ് എന്നെ അവരുടെ പ്രൊജക്റ്റ് മാനേജരായി നിയമിച്ചു. എന്റെ പ്രധാന ജോലി അവിടുത്തെ വേർഡ്പ്രസ്സ് വെബ്‌സൈറ്റുകളുടെ ഒരു ശൃംഖല നടത്തിക്കൊണ്ടു പോവുക എന്നതായിരുന്നു – ഞാൻ ഒത്തിരി സന്തോഷത്തോടുകൂടിയും ആത്മാർത്ഥതയോടുകൂടിയും  ആ ജോലി ഏറ്റെടുത്തു. എന്റെ ബോസും, കൂടെ ജോലി ചെയ്യുന്ന ആൾകാരുമൊക്കെ എന്നെ ഒത്തിരി അഭിനന്ദിച്ചു. അങ്ങനെ വൈകിയാണെങ്കിലും ഞാൻ ജീവിത വിജയത്തിന്റെ ആദ്യ പടവുകളിലേക്കെത്തി. തുടർന്ന് പല ജോലികൾ ചെയ്ത ശേഷം ഒടുവിൽ ഇന്ത്യയിലെ ഒരു പ്രധാന പൊതു മേഖല ബാങ്കിൽ എനിക്ക് ജോലി കിട്ടി. ഈ സമയത്താണ് ഞാൻ ഒരു സ്നേഹനിധിയായ പെൺകുട്ടിയെ പരിചയപ്പെടുന്നതും അവളെ ജീവിതസഖിയാക്കുന്നതും. കല്യാണം കഴിഞ്ഞ് ഞങ്ങൾ ഒരു ഫ്ലാറ്റ് വാടകയ്‌ക്കെടുത്തു ഒരുമിച്ചു ജീവിതം തുടങ്ങി. ഒരു വ്യാഴവട്ട കാലത്തിനു ശേഷം ജീവിതത്തിലാദ്യമായി ഞാനും സ്വന്തം കാലിൽ ഞാനും നിന്നു തുടങ്ങി – എല്ലാ രീതിയിലും! 

ഇതിനിടെ വേർഡ്പ്രസ്സ് എന്റെ മനസ്സിൽ നിന്നും പോയിരുന്നില്ല. ബാങ്കിൽ ഡെപ്പോസിറ്റുകൾ സ്വീകരിക്കുമ്പോഴും ലോണുകൾ നൽകുമ്പോഴും എന്ത് വേർഡ്പ്രസ്സ്, എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാവും. എന്നാൽ സമയം കിട്ടുമ്പോഴൊക്കെ ഞാൻ വേർഡ്പ്രസ്സ് പൊടി തട്ടി എടുക്കുമായിരുന്നു – അത് ഒരു പ്രത്യേക സന്തോഷം തന്നെ ആയിരുന്നു! എന്റെ റ്റ്വിറ്റർ ബയോയിൽ ഞാൻ അപ്പോഴും എന്നെത്തന്നെ വിളിച്ചിരുന്നത് ഒരു “WordPress guru” എന്നുതന്നെയാണ്. കുറച്ചു നാളുകൾക്ക് ശേഷം ബാങ്ക് ജോലി എനിക്ക് നന്നേ മടുത്തു. കരിയറിന്റെ അടുത്ത പടിയിലേക്ക് കാൽ വയ്ക്കാൻ സമയമായി, എന്ന് എനിക്ക് തോന്നി തുടങ്ങി. 

ഓട്ടോമാറ്റിക്കിന്റെ കടന്നുവരവ്

കരിയറിനെക്കുറിച്ച് ആലോചിച്ചപ്പോൾ എന്നിലെ വേർഡ്പ്രസ്സ് പ്രേമി ആദ്യം ആലോചിച്ചത് ഓട്ടോമാറ്റിക്കിനെക്കുറിച്ച് തന്നെയാണ്. ഇങ്ങനെ ഒരു കമ്പനിയുണ്ട് എന്ന് മനസ്സിലാക്കിയ ശേഷം കഴിഞ്ഞ ആറ് വർഷത്തിനിടയിൽ കമ്പനി വെബ്സൈറ്റിലെ ജോലികളെക്കുറിച്ചുള്ള പേജ് ഒരു നൂറു തവണയിൽ കൂടുതലെങ്കിലും ഞാൻ സന്ദർശിച്ചിട്ടുണ്ടാവണം. എന്തിനേറെ പറയുന്നു – പല തവണ ഞാൻ ജോലിക്ക് അപേക്ഷ അയക്കാൻ തുനിഞ്ഞതുമാണ്! എന്നെ പിടിച്ചു നിർത്തിയത് എന്നിലെ മുടിഞ്ഞ ആത്മവിശ്വാസമില്ലായ്മയായിരുന്നു. ഒരു സർക്കാരിതര സ്ഥാപനത്തിൽ ജോലി കിട്ടിയതിനു ശേഷവും കുടുംബത്തിലെ പുച്ഛത്തിനും പരിഹാസത്തിനും യാതൊരു കുറവുമില്ലായിരുന്നു എന്നത് തന്നെ കാര്യം!

എന്നിൽ അടിയുറച്ച വിശ്വവാസമുള്ള ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളു – അത് മറ്റാരുമല്ല – എന്റെ ഭാര്യ അർച്ചന തന്നെ.

ഒരിക്കൽ രണ്ടും കല്പിച്ചു ഓട്ടമാറ്റികിൽ ജോലി ചെയ്യാനുള്ള എന്റെ അതിയായ ആഗ്രഹം ഭാര്യയോട് ഞാൻ പറഞ്ഞു. പുള്ളിക്കാരിയുടെ ഉത്തരം അക്ഷരാർത്ഥത്തിൽ എന്റെ കണ്ണ് നനയിച്ചു! “ചുമ്മാ അപ്ലൈ ചെയ്തോ, എങ്ങനെ പോയാലും ജോലി കിട്ടും – കിട്ടാതെ എവിടെ പോകാൻ?” ഇന്നും എന്റെ ഏറ്റവും വലിയ സുഹൃത്തും ശക്തിയും ആരാധികയുമൊക്കെ എന്റെ പ്രിയ ഭാര്യ മാത്രമാണ്! അർച്ചന അന്ന് എന്നോട് ഈ വാക്കുകൾ പറഞ്ഞിരുന്നില്ല എങ്കിൽ ഇനി നിങ്ങൾ വായിക്കാൻ പോകുന്ന സംഭവങ്ങൾ നടക്കുമായിരുന്നില്ല എന്നുള്ളത് പ്രപഞ്ച സത്യം! 

അങ്ങനെ രണ്ടും കല്പിച്ചു ഞാൻ കളത്തിലിറങ്ങി. ആദ്യം വേർഡ്പ്രസ്സ് വീണ്ടും പഠിക്കാൻ തീരുമാനിച്ചു – ജോലി കഴിഞ്ഞുള്ള ഒഴിവു സമയം ഞാൻ വേർഡ്പ്രസ്സ് പരീക്ഷണങ്ങൾ നടത്തുവാനും വെബ്‌സൈറ്റുകൾ നിർമിക്കാനും ഉപയോഗിച്ചു. അത് കൂടാതെ wordpress.org ഇന്റെയും wordpress.com ഇന്റെയും സപ്പോർട്ട് ഫോറങ്ങളിൽ ചോദ്യങ്ങൾ ചോദിച്ചിരുന്ന ആൾകാരെ ഞാൻ സഹായിച്ചും തുടങ്ങി, കാരണം എന്റെ ലക്‌ഷ്യം ഹാപ്പിനെസ്സ് എൻജിനിയർ തസ്തിക തന്നെ ആയിരുന്നല്ലൊ. തമാശയെന്തെന്ന് പറയട്ടെ, ബാങ്കിലെ ജോലി കാരണം കസ്റ്റമർ സർവീസ് എനിക്ക് നന്നായി പഠിക്കാൻ സാധിച്ചു. ഏതൊരു പ്രതികൂല സാഹചര്യവും നേരിടാനുള്ള ചങ്കുറപ്പ് എനിക്ക്  നേടാനായി. ഒൻപത് വർഷമായി വേർഡ്പ്രസ്സ് ഉപഭോക്താവായിരുന്നിട്ടു കൂടി വേർഡ്പ്രസിന്റെ ലോകമെമ്പാടുമുള്ള കൂട്ടായ്‌മയെക്കുറിച്ച് എനിക്ക് അധികം അറിവുണ്ടായിരുന്നില്ല. അതിനാൽ ഞാൻ അതിനെക്കുറിച്ചറിയാൻ സോഷ്യൽ മീഡിയയിൽ പരതി തുടങ്ങി. ആയിടയ്ക്കാണ് ഹീറോപ്രസ്സ് (HeroPress) എന്ന ട്വിറ്റർ അക്കൗണ്ട് കാണാനിടയതും ഫോളോ ചെയ്തതും. ഫോളോ ചെയ്തപാടെ അത് എന്നെ തിരിച്ചു ഫോളോ ചെയ്തത് എന്നിലെ കൗതുകമുണർത്തി. അന്ന് വൈകിട്ട് ഞാൻ https://heropress.com സന്ദർശിക്കുകയും, വേർഡ്പ്രസ്സ് മൂലം ജീവിത വിജയം നേടിയ ഇന്ത്യാക്കാരുൾപ്പടെയുള്ള പലരുടെയും പ്രചോദനം നൽകുന്ന കഥകൾ വായിക്കുകയും ചെയ്തു. അവയൊക്കെ വായിച്ച ശേഷം എന്നിൽ ബാക്കിയുണ്ടായിരുന്ന ഭയവും ആത്മവിശ്വാസക്കുറവും പമ്പ കടന്നു.

പൂർവാധികം മുന്നോട്ടു നീങ്ങാൻ തയ്യാറെടുക്കുമ്പോഴും എന്റെ മനസ്സിൽ ഒരു ചോദ്യം പൊങ്ങി വന്നു – എന്നെങ്കിലും എനിക്ക്, എന്റെ തന്നെ കഥ, എന്റെ സ്വന്തം മാതൃഭാഷയായ മലയാളത്തിൽ, ഈ വെബ്‌സൈറ്റിൽ എഴുതാൻ അവസരം കിട്ടുമോ?

സ്വപനം സത്യമാകുന്നു

അങ്ങനെ മൂന്നു മാസത്തെ കഠിന പരിശീലനത്തിനൊടുവിൽ ഞാൻ ഓട്ടോമാറ്റിക്കിലെ ഹാപ്പിനെസ്സ് എൻജിനിയർ തസ്തികയിലേക്ക് അപേക്ഷ അയച്ചു, നവംബർ 2015 ഇൽ. മൂന്നാഴ്ചയ്ക്ക് ശേഷം അവർ ഞാനുമായി ബന്ധപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രക്രിയ അല്പം കഠിനമായിരുന്നു. ഒരു കൂട്ടം അഭിമുഖങ്ങൾക്കും ജോലികൾക്കും ശേഷം ശമ്പളത്തോടു കൂടെയുള്ള ട്രയൽ (പരീക്ഷണാടിസ്ഥാനത്തിലുള്ള താത്കാലിക നിയമനം) ആയിരുന്നു, ഏകദേശം ആറാഴ്ചകളോളം. അവയ്‌ക്കൊക്കെ ഒടുവിൽ 2016 ഫെബ്രുവരി മാസം, രണ്ടു മണിക്കൂർ നീണ്ട അഭിമുഖത്തിന് ശേഷം, മാറ്റ് മള്ളൻവെഗ്ഗ് (അതെ, വേർഡ്പ്രസ്സിന്റെ സഹ-സ്ഥാപകനും ഓട്ടോമാറ്റിക്കിന്റെ CEO യുമായ കക്ഷി തന്നെ – ഇദ്ദേഹത്തെകുറിച്ചാണ് ഏഴു വർഷം മുൻപ് ഞാൻ ക്വിസ് ചോദ്യം ഉണ്ടാക്കിയത് എന്ന് ഓർക്കണം) എനിക്ക് ഓട്ടോമാറ്റിക്കിൽ ഹാപ്പിനെസ്സ് എൻജിനിയർ ആയി ജോലിക്ക് ചേരാനുള്ള ഓഫർ ലെറ്റർ നൽകി.

നാൾ മുൻപ് “ദി പർസ്യൂട്ട് ഓഫ് ഹാപ്പിനെസ്സ്” (The Pursuit of Happiness) എന്ന ഹോളിവുഡ് ചലച്ചിത്രം ഞാൻ (വീണ്ടും) കാണാനിടയായി. എനിക്ക് ഓഫർ ലെറ്റർ കിട്ടിയ ആ നിമിഷം, ആ ചിത്രത്തിന്റെ അവസാനഭാഗത്തെ ഒരു സംഭാഷണ ശകലം എനിക്ക് ഓർമ്മ വന്നു.. 

“Was it as easy as it looked?” (“നിങ്ങൾ പ്രതീക്ഷിച്ചത് പോലെ ലളിതമായിരുന്നുവോ?”)“No, sir. No, it wasn’t.” (“ഇല്ല സർ. അങ്ങനെ ആയിരുന്നില്ല.”)

അടുത്ത കുറച്ചു നിമിഷങ്ങളിൽ എനിക്ക് കണ്ണിൽ ഇരുട്ടു കയറുന്നതു പോലൊയൊക്കെ തോന്നി. ഞാൻ സന്തോഷത്തിന്റെ മൂർദ്ധന്യാവസ്ഥയിലായിരുന്നു. ജീവിതത്തിൽ അന്നേ വരെ ഏറ്റവും കൂടുതൽ ആനന്ദിച്ച നിമിഷങ്ങളിൽ ഒന്ന്. ഞാൻ ഇന്നും വ്യക്തമായി ഓർക്കുന്നു – പകുതി ഉറക്കത്തിലായിരുന്ന അർച്ചയോട് സന്തോഷ വാർത്ത പറയുന്നതും ഞങ്ങൾ കെട്ടിപ്പിടിച്ച് കുറെ നേരം സന്തോഷം കൊണ്ട് കരയുന്നതും… 

ജീവിതത്തിൽ ഞാൻ വളരെയധികം വിഷമിച്ചിട്ടുണ്ട് – ഒരു പക്ഷെ ഒരു സാധാരണ മനുഷ്യന് താങ്ങാവുന്നതിനേക്കാളപ്പുറം. പലപ്പോഴും വിഷമം സഹിക്കവയ്യാതെ ജീവിതം അവസാനിപ്പിച്ചാലോ എന്ന് ചിന്തിച്ചിട്ടുണ്ട്.

ആയടുത്തിടയ്ക്ക് പോലും എന്റെ കുടുംബാംഗങ്ങളും ബന്ധുക്കളും പല നാട്ടുകാരും എന്റെ തോൽവികളും പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി കളിയാക്കിയിരുന്നു. ചിലർ ഒരു ദാക്ഷിണ്യവുമില്ലാതെ തെറി വരെ വിളിച്ചിട്ടുണ്ട്. മറ്റൊന്നും കൊണ്ടല്ല – “കുടുംബത്തിന് മാനക്കേണ്ടുണ്ടാക്കാൻ വേണ്ടി മാത്രം ജനിച്ചവൻ” ആയിരുന്നല്ലൊ  ഞാൻ. “നിന്നെക്കൊണ്ട്  ഒന്നിനും കൊള്ളില്ല! നീ ഇതൊക്കെ നിർത്തി കിളയ്ക്കാനോ, പശുവിനെ മേയ്ക്കാനോ പോയ്കൂടെടാ മണ്ടാ”, എന്നും മറ്റും എന്റെ സ്വന്തം അച്ഛൻ തന്നെ എത്ര തവണ പ്രാകിയിട്ടുണ്ട്… 

എന്നാൽ ആ ദിവസം “കുടുംബത്തിലെ അസുരവിത്ത്” ആയ ഞാൻ, അതാ എന്റെ സ്വപ്ന ജോലിയുടെ ഓഫർ ലെറ്റർ കയ്യിലേന്തി അഭിമാനത്തോടെ തലയുയർത്തി നിന്നു. വീട്ടുകാർക്കും നാട്ടുകാർക്കും ഉത്തരം മുട്ടിപ്പോയി. എല്ലാം, ലോകമൊട്ടുക്കുമുള്ള സംഭാവക്കാർ നിർമ്മിച്ച ഒരു സ്വതന്ത്ര സോഫ്റ്റ് വെയറും അതിന്റെ കൂട്ടായ്മയും കാരണം മാത്രം… 

കഥ തുടരുന്നു

ശേഷിച്ച എന്റെ ജീവിതം സ്വപ്ന തുല്യമായിരുന്നു. ഇന്നും ചില ദിവസങ്ങളിൽ ഞാൻ എന്നെ തന്നെ ഒന്ന് നുള്ളി നോക്കും, ഇതൊക്കെ സത്യമാണോ അതോ വെറും സ്വപ്നമാണോ എന്ന് ഉറപ്പിക്കാൻ. വേർഡ്പ്രസ്സ് എന്ന സോഫ്ട്‍വെയർ കാരണം ഞാൻ ഇന്നൊരു നല്ല മനുഷ്യനായി, ഒരു നല്ല പ്രൊഫഷണലായി, മികച്ച ഒരു നേതാവായി മാറിയിരിക്കുന്നു. ഓട്ടോമാറ്റിക്കിൽ ഔദ്യോഗികമായി ജോലി തുടങ്ങി ആദ്യ ആഴ്ചയ്ക്കുള്ളിലെ ഞാൻ അമേരിക്കയിലെ ടെക്സസിലുള്ള ഓസ്റ്റിൻ നഗരത്തിലേക്ക് പറന്നു, എന്റെ ടീമംഗളുമായി ഒരാഴ്ച ചെലവിടാൻ. അമേരിക്ക പോയിട്ട് തിരുവനന്തപുരം മുതൽ നെടുമ്പാശ്ശേരി വരെ പോലും ഫ്ലൈറ്റിൽ പോകുന്ന കാര്യം ചിന്തിക്കാൻ പോലും പറ്റാത്ത ഒരു കാലമുണ്ടായിരുന്നു എനിക്ക്. ആ ഞാൻ കഴിഞ്ഞ ആറു വർഷങ്ങൾക്കുള്ളിൽ നടത്തിയ വിദേശ യാത്രകളും, യാത്ര ചെയ്ത ലോകമൊട്ടുക്കുമുള്ള സ്ഥലങ്ങളും, കടന്ന് പോയ അനുഭവങ്ങളും എണ്ണമറ്റതാണ്. എനിക്കിന്ന് ലോകമെമ്പാടും സുഹൃത്തുക്കളുണ്ട് – ലോകത്തിന്റെ ഏത് കോണിൽ ഞാൻ പെട്ട് പോയാലും, വിളിപ്പുറത്ത് ഒരു പരിചയക്കാരനോ പരിചയക്കാരിയോ ഉണ്ടാകും എന്ന് പറഞ്ഞാൽ അതിൽ അതിശയോക്തി ലവലേശം ഇല്ല! 

ആദ്യമായി അമേരിക്കയിൽ യാത്ര ചെയ്തപ്പോൾ കൂടെ ടീമിൽ ജോലി ചെയ്തവരോടൊപ്പം എടുത്ത ഒരു ചിത്രം – ടെക്‌സാസിലെ ഓസ്റ്റിനിൽ 
പോർചുഗലിലെ ലിസ്ബൺ നഗരത്തിൽ ടീമംഗളോടൊപ്പം 
ടീമംഗളോടൊപ്പം കാനഡയിലെ വിസ്ലർ എന്ന സ്ഥലത്തു വച്ച് നടന്ന ഓട്ടോമാറ്റിക്കിന്റെ ഗ്രാൻഡ് മീറ്റപ്പിൽ 
ബൈബിൾ ഫുട്ബോൾ എന്ന ഒരു മത്സരത്തിൽ പങ്കെടുത്ത ശേഷം ടീമിനൊപ്പം സ്‌പെയിനിലെ ബാഴ്സിലോണയിൽ.

ഓട്ടമാറ്റിക്കിൽ ജോലി കിട്ടിയ ശേഷവും വേർഡ്പ്രസ്സുമായുള്ള എന്റെ പ്രണയം ശക്തമായി തന്നേ വളർന്നു. ഞാൻ ഒരിക്കൽ ദൂരെ നിന്ന് വീക്ഷിച്ചിരുന്ന ആ കൂട്ടായ്മയിൽ ഞാനും സജീവ അംഗമായി. കേരളത്തിലേക്ക് ഞാനും എന്റെ കൂട്ടുകാരും വേർഡ്പ്രസ്സ് തരംഗം കൊണ്ട് വന്നു. മറ്റു വേർഡ്പ്രസ്സ് ഉപഭോക്താക്കളോട് കൂടി ഞങ്ങൾ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ ഡസൻ കണക്കിന്  മീറ്റപ്പുകളും മൂന്ന് വേർഡ്പ്രസ്സ് കോൺഫറൻസുകളായ വേർഡ്‌ക്യാമ്പുകളും നടത്തി, അതെ, നമ്മുടെ കൊച്ചു കേരളത്തിൽ തന്നെ. കൂട്ടായ്മയോടൊപ്പം ഞങ്ങൾ വേർഡ്പ്രസ്സ് മലയാളത്തിലേക്ക് തർജ്ജിമ ചെയ്യാൻ ഇന്നും കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യൻ വേർഡ്പ്രസ്സ് കൂട്ടായ്മയിലെ മറ്റു അംഗങ്ങളുമായും ഞാൻ സൗഹൃദം സ്ഥാപിച്ചു. ആദിത്യ, അജയ്, അജിത്ത്, അലക്സ്, അരവിന്ദ്, ബിഗുൽ, ഹർദീപ്, ഹിത, ജഗദീപ്, നെബു, നിതിൻ, രോഹിത്ത്, ഷീബ, യോഗേഷ്… സുഹൃത്തുക്കളുടെ പട്ടിക നീണ്ടതാണെന്നു മാത്രമല്ല, ഇവരിൽ പലരും ഇന്ന് എന്റെ ഏറ്റവും അടുത്ത സ്നേഹിതരുമാണ്. 

കൊച്ചിയിൽ വച്ച് നടന്ന ഒരു വേർഡ്പ്രസ്സ് മീറ്റപ്പിൽ സംസാരിക്കുമ്പോൾ 
ഉദയ്പ്പൂർ വച്ച് നടന്ന ഒരു വേർഡ്പ്രസ്സ് മീറ്റപ്പിൽ വച്ച് 
വേർഡ്ക്യാമ്പ് കൊച്ചിയിൽ ഉദ്‌ഘാടന പ്രസംഗവും നടത്തവേ 
വേർഡ്ക്യാമ്പ് കൊച്ചി 2018 ഇന്റെ ഓർഗനൈസിംഗ് ടീമിനോടൊപ്പം
വേർഡ്ക്യാമ്പ് പൂനയിൽ വച്ച് സുഹൃത്തുക്കളോടൊപ്പം 

വേർഡ്പ്രസ്സ് കൂട്ടായ്മയുമായുള്ള എന്റെ സമ്പർക്കം ഒഴിവു സമയങ്ങളിലുള്ള സ്വമേധയായുള്ള പ്രവർത്തനം  മാത്രമായിരുന്നു, അത് കമ്പനിയിലെ എന്റെ ജോലിയുടെ ഭാഗമല്ലായിരുന്നു. എന്നാൽ ഓട്ടോമാറ്റിക്കിനുള്ളിൽ ലോകമെമ്പാടുമുള്ള വേർഡ്പ്രസ്സ് കൂട്ടായ്മയെ പോഷിപ്പിക്കാനയുള്ള ഒരു മുഴുനീള തസ്തികൈയിലേക്ക് അപേക്ഷകൾ ക്ഷണിക്കുകയും,എന്റെ സംഭാവനകളെ മാനിച്ച് അതിലേക്ക് എന്നെ തിരഞ്ഞെടുക്കയും ചെയ്തു. 2020 ഏപ്രിൽ മാസത്തിൽ ഓട്ടോമാറ്റിക്കിൽ ഞാൻ  കമ്യൂണിറ്റി മാനേജർ ആയി നിയമിക്കപ്പെട്ടു. ഇന്ന് എന്റെ മുഴുനീള ജോലി ഇന്ന് ലോകമെമ്പാടും  ലക്ഷക്കണക്കിന് അംഗങ്ങളുള്ള വേർഡ്പ്രസ്സ് കൂട്ടായ്മയുടെ മേൽനോട്ടമാണ്, ഓട്ടമാറ്റിക്കിന്റെ ഫൈവ് ഫോർ ദി ഫ്യുച്ചർ സംഭാവനകളുടെ ഭാഗമായി. എന്റെ ജീവിതത്തിലെ ഏറ്റവും വിജയകരമായ കരിയർ നീക്കങ്ങളിൽ ഒന്നായിരുന്നു ഇത്, കാരണം ഇത് ഇന്ന് ഇത് എനിക്കേറെ ഇഷ്ടപ്പെട്ട തൊഴിൽ ആണ്. കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ, പ്രയാസങ്ങളേറിയ കോവിഡ് കാലത്തിനിടയ്ക്ക്, ഞങ്ങളുടെ കൂട്ടായ്മയുടെ കൂടെ നിന്നപ്പോഴാണ് ഇതിന്റെ ഒരുമയും ശക്തിയും എനിക്ക് പൂർണമായും മനസ്സിലായത്. ഇന്നും മുന്നോട്ട് പോകാനുള്ള ഊർജ്ജം നൽകുന്നത് ഈ കൂട്ടായ്മയാണ്. 

ജനുവരി മുതൽ മാർച്ച് 2022 കാലഘട്ടത്തിൽ എന്റെ ടീമിനെ താത്കാലികമായി നയിക്കാൻ എനിക്ക് അവസരം ലഭിച്ചു. പുതിയതായി നാല് അംഗങ്ങളെ ടീമിൽ നിയമിക്കുവാനും അവരെ പരിശീലിക്കുവാനും എനിക്ക് സാധിച്ചു – എന്റെ കരിയറിലെ ഏറ്റവും വിലപ്പെട്ട ഒരു ഏടായി ഞാൻ ഈ അനുഭവത്തെ  കാണുന്നു. ഈ കൊല്ലത്തിന്റെ തുടക്കത്തിൽ ലോകമെമ്പാടുമുള്ള വേർഡ്പ്രസ്സ് കൂട്ടായ്മയുടെ കൂട്ടായ്മ പ്രതിനിധി ആയി ഞാൻ തിരഞ്ഞെടുക്കപ്പെട്ടു. ഒരു കൂട്ടം സന്നദ്ധരായ സംഘാടകരുടെ സഹയാത്തോടെ ലോകത്തെ ഏറ്റവും വലിയ വേർഡ്പ്രസ്സ് കോൺഫറൻസ് ആയ WordCamp Europe 2022 പോർചുഗലിലെ പോർട്ടോ നഗരത്തിൽ ഞങ്ങൾ ഈയിടെ വിജയകരമായി നടത്തുകയുണ്ടായി. ഞാൻ ഈ ഉപന്യാസം എഴുതുന്ന വേളയിൽ,  “sabbatical” എന്ന ഔദ്യോഗിക നാമമുള്ള മൂന്ന് മാസം നീണ്ട ശമ്പളത്തോടു കൂടിയുള്ള ലീവിൽ ആണ് ഞാൻ (ഓട്ടോമാറ്റിക്കിലെ എല്ലാ ജീവനക്കാരും അഞ്ചു കൊല്ലം ജോലി ചെയ്താൽ, അവർക്ക് മൂന്ന് മാസം നീണ്ട ശമ്പളത്തോട് കൂടിയുള്ള അവധിയായ സബാറ്റിക്കൽ ലഭിക്കുന്നതാണ്). 

ഇപ്പോൾ ജോലി ചെയ്യുന്ന ടീമംഗളോടൊപ്പം സ്‌പെയിനിലെ ബാഴ്സിലോണയിൽ വച്ച് 
2022 ഇൽ നടന്ന വേർഡ്ക്യാമ്പ് യൂറോപ്പിൽ കമ്മ്യുണിറ്റി ടീമിന്റെ സംഭാവന ടേബിളുകളെ അവതരിക്കുന്നതിനിടെ 

ഇന്നേക്ക് ഞാൻ ഒരു വേർഡ്പ്രസ്സ് ഉപഭോക്താവായിട്ടു പതിനാറ് കൊല്ലം തികയുന്നു. അതെ എന്റെ ജീവിതത്തിന്റെ പകുതിയോളം കാലം കഴിഞ്ഞിരിക്കുന്നു ഞാൻ ആദ്യമായി വേർഡ്പ്രസ്സ് ഉപയോഗിക്കാൻ തുടങ്ങിയിട്ട്. ചില ദിവസങ്ങളിൽ എന്റെ മനസ്സ് ഇന്നും എന്റെ ആ 22ആം പിറന്നാൾ ദിനത്തിലക്ക് പോകും. അന്ന്, എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടിരുന്ന ഞാൻ വേർഡ്പ്രസ്സിനെ ഇരു കയ്യാലെ മുറുകെ പിടിച്ചിരുന്നു. എനിക്ക് ഒരിക്കലും സ്വപ്നം പോലും കാണാൻ പറ്റാത്ത ഒരു ജീവിതം വേർഡ്പ്രസ്സ് എനിക്ക് തരും എന്ന് എനിക്ക് അറിയുമായിരുന്നില്ല. എന്നിരുന്നാലും, ഞാൻ വേർഡ്പ്രസ്സ് ഉപയോഗിച്ചുകൊണ്ടേയിരുന്നു, കാരണം എന്നെ നയിച്ചിരുന്നത് ആ സോഫ്റ്റ് വെയറിനോടുള്ള അടങ്ങാത്ത അഭിനിവേശവും അതുപയോഗിക്കുമ്പോഴുള്ള സംപ്ത്രിപ്തിയും മാത്രമായിരുന്നു. മാത്രമല്ല,  എന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ദിനങ്ങളിലും, വേർഡ്പ്രസ്സും അതിന്റെ കൂട്ടായ്മയും എനിക്ക് കൈത്താങ്ങായി ഉണ്ടായിരുന്നു.

ഇന്ന്, ജീവിതത്തിൽ ഞാൻ എന്തെങ്കിലും നേടിയിട്ടുണ്ടെങ്കിൽ, അതിന് കാരണം വേർഡ്പ്രസ്സും അതിന്റെ ലോകമെമ്പാടുമുള്ള കൂട്ടായ്മയുമാണ്. 

അതിനായി ഞാൻ എന്നെന്നും കടപ്പെട്ടവനായിരിക്കും. 

12 Comments

    1. Thanks for the kind words, Abhijithetta. You’ve always been a great friend and mentor. I will forever cherish our conversations, as well as your guidance and support during the tough days. It’s also been awfully long since we caught up. Hoping to meet you soon!

  1. Hari, what a beautiful story. Thank you for sharing this; and it’s such a treat to hear it read in your own voice, and accompanied by photos of you from throughout the course of your WordPress journey. You’ve impacted so many people along the way, myself included! We on Team Tardis absolutely cherish you as a colleague and friend — and hope that you are enjoying a wonderful sabbatical! ❤️🎉

    1. Oh Julia, you are too kind! <3 Thank you so much for the kind words. It has been nothing other than an honor knowing you and working closely with you for the past few months. I miss Tardis so much, and I can't wait to hang out with you in the next couple of months once I'm back at work. Much love to all my Tardisians!

  2. Your story is truly heart-warming! I always love to hear how WordPress has changed people’s lives. You really are an inspiration 🙂

  3. It is a truly inspirational Story! Beautiful and well written, Thanks for sharing this Hari.
    Wishing you the best in your life. have a wonderful sabbatical and enjoy your vacation!

    1. Thank you for the kind words, Renjini. You know you are a part of my journey too. In fact, I would strongly encourage you to write about your own journey. I’m sure it will inspire other women out there too! Please fill out this form and Topher will get back to you! Would love love love seeing more HeroPress essays from Kerala (and in Malayalam!)

  4. This is really inspiring! Also another reminder of how sometimes the toughest moments in our lives, actually provide clarity on the things most important to us..

    Thanks a lot for sharing this.. It was truly helpful! Wishing you all the best ahead!

    1. Thank you so much for the kind words, Farha. You are spot-on, actually. Looking back, my journey would have been different if I had not gone through the toughest moments in life. I may have ended up somewhere else and would totally not have this life, if those negative situations had not happened…

      I’m glad I got a chance to get to know you through the WordPress community. I wish you all the best for your adventures too!

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.